ബുറൈദ : ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ ഗാന്ധി ജയന്തി സ്മൃതിസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുൽ റഹ്മാൻ തിരൂർ അദ്ധ്യക്ഷത വഹിച്ചു.ഹ്രസ്വ സന്ദർശനാർത്ഥം സൗദിയിൽ എത്തിയ വണ്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജഹാൻ പത്തിരിയാൽ ഗാന്ധി ജയന്തി സന്ദേശം നൽകി.
ജന.സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട് , കുബൈബ് ഏരിയ കമ്മറ്റി പ്രസിഡന്റ് മനോജ് തോമസ് പത്തനംതിട്ട എന്നിവർ ആശംസകൾ അർപ്പിച്ചു. ഒ ഐ സി സി സെൻട്രൽ കമ്മറ്റിയുടെ സ്നേഹോപഹാരം സാമൂഹ്യ പ്രവർത്തകനും ഒഐസിസി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി മുഖ്യ രക്ഷാധികാരിയുമായ സക്കീർ പത്തറ വണ്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജഹാൻ പത്തിരിയാലിന് നൽകി ആദരിച്ചു.
മഹാത്മാ ഗാന്ധിയുടെ ജീവിതം തന്നെയാണ് സന്ദേശം എന്ന ആശയം വരും തലമുറയ്ക്ക് കൂടി പകർന്നു നൽകണമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. മഹാത്മാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ നൂറാം വാർഷികം സാമൂചിതമായി ആചരിക്കാൻ വേണ്ടി ഒ ഐ സി സി ഖസിം സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി മഹാത്മാ ഗാന്ധി അനുസ്മരണ ക്വിസ് മത്സരവും ചിത്ര രചനാ മത്സരവും സംഘടിപ്പിക്കാനും തീരുമാനിച്ചു. സലൂബ് വേങ്ങര, വിഷ്ണു, വിനീഷ് ചെറിയാൻ, സുധീർ കായംകുളം, സിനോജ് പത്തിരിയൽ, ബഷീർ വെങ്ങാലിയിൽ, അബ്ദു റഹ്മാൻ കാപ്പാട്, മുജീബ് ഒതായി എന്നിവർ നേതൃത്വം നൽകി.
സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സ്വാഗതവും
ട്രഷറർ അനസ് ഹമീദ് നന്ദിയും പറഞ്ഞു.
![]()
