തിരുവനന്തപുരം:എൻ സി പി ആവശ്യം തള്ളി മുഖ്യമന്ത്രി, എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും.
എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന എന്‍സിപി നിര്‍ദേശമാണ് മുഖ്യമന്ത്രി നിരസിച്ചത്. മന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് കാത്തിരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. നിയമസഭ സമ്മേളനത്തിന് ശേഷം ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ അറിയിച്ചത്.
![]()
