തിരുവനന്തപുരം :പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായതിന് ശേഷം കുടിശ്ശിക വരുത്തിയവർക്കുള്ള പിഴത്തുക ഇളവ് അനുവദിക്കാൻ പ്രവാസി ക്ഷേമനിധി ബോർഡ് തീരുമാനിച്ചു.
ആയിരക്കണക്കിന് അംഗങ്ങൾക്കാണ് ഇതുവഴി വൻ തുകയുടെ ആശ്വാസം ലഭിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവുകളും വിശദാംശങ്ങളും ഉടനെ തന്നെ പുറത്തിറങ്ങും.
ഉത്തരവ് ഇറങ്ങുന്ന മുറക്ക് എത്രയും പെട്ടെന്ന് അംശാദായ കുടിശ്ശിക സംഖ്യ അടച്ച് അംഗത്വം പുനസ്ഥാപിക്കാൻ
ഉള്ള അവസരമാണ് ലഭിക്കുന്നത്.
![]()
