മസ്ക്കത്ത് :ഒമാനിൽ ഒക്ടോബർ 1 വരെ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായാണ് റിപ്പോർട്ട്.
ഈ കാലയളവിൽ ദോഫാർ ഗവർണറേറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഹജാർ മലനിരകളിൽ അനുഭവപ്പെടുന്ന മഴ മൂലം താഴ്വരകളിലും, വാദികളിലും പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
![]()
