മനാമ :ബഹ്റൈനിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ ഓണാഘോഷം സംഘടിപ്പിച്ചു.‘പൊന്നോണം പൊടിപൂരം’ എന്ന പേരിൽ അദ്ലിയ സെഞ്ച്വറി ഇന്റർനാഷനൽ റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടി ബഹ്റൈൻ യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ ഡോ: അബുദുയ ബിന്ത് യാക്കൂബ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി ഷബിനി വാസുദേവ് മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രജി സ്വാഗതം ആശംസിച്ചു. ട്രഷറർ മുസ്തഫ കുന്നുമ്മൽ നന്ദി പ്രകാശിപ്പിച്ചു. അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്ത ഓണാഘോഷത്തിൽ ഗൃഹാതുരസ്മരണകൾ ഉണർത്തുന്ന വിവിധങ്ങളായ ഓണക്കളികളും സിസിബി ഐലൻഡ് സിംഗർ സീസൺ വൺ മത്സരാർഥികൾ ഒരുക്കിയ ഓണപ്പാട്ടുകൾ അടങ്ങിയ സംഗീത വിരുന്നും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. തുടർന്ന് കോഴിക്കോടിന്റെ തനത് രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
![]()
