റിയാദ്: ചരക്കുലോറികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും രാജ്യത്ത് ഇവ ഓടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി സൗദി. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ ചുവടെ ചേർക്കുന്നു. നാല് നിബന്ധനകൾ ആണ് സൗദി പുറത്തുവിട്ടിരിക്കുന്നത്.
നിരവധി വിദേശികൾ സൗദിയിൽ ട്രക് ഡ്രെെവർമാർ ആയി ജോലി ചെയ്യുന്നുണ്ട്.
രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ bayan.logisti.sa പ്ലാറ്റ്ഫോം വഴി പെർമിറ്റ് സ്വന്തമാക്കണം. അല്ലാത്തവർക്ക് നിയമ നടപടി നേരിടേണ്ടി വരും.
എവിടേക്കാണ് ലോഡുമായി പോകുന്നത് എങ്കിൽ ആ സ്ഥലത്ത് എത്തിയാൽ അവിടെ നിന്നും തിരിച്ചു പോകുന്ന റൂട്ടിലേക്ക് മാത്രമേ ചരക്ക് കയറ്റാവൂ
സൗദിയിലെ വിവിധ നഗരങ്ങളിൽ ചരക്കുകൾ ഇറക്കാം എന്നുള്ള തരത്തിൽ കരാറുകൾ ഏർപ്പെടുത്താൻ പാടില്ല മാത്രമല്ല, ഭാര പരിതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണം.
ഗതാഗത നിയമ ലംഘനങ്ങൾ സംബന്ധിച്ച് ചുമത്തിയ പിഴ പാലിക്കണം. സൗദിയുടെ അതിർത്തിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തമായി പാലിക്കണം.
![]()
