ദുബായ്: ദുബായ് മിറാക്കിള്‍ ഗാര്ഡന് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ദുബായ് മിറാക്കിള്‍ ഗാര്ഡന് എല്ലാ രീതിയിലും ഒരുങ്ങി കഴിഞ്ഞു.
സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഫാമിലി തീം പാര്‍ക്ക് സീസണ് 13ന്റെ വാതിലുകള്‍ ഇന്ന് സെപ്റ്റംബര്‍ 28 ശനിയാഴ്ച വീണ്ടും തുറക്കുമ്പോള്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള യുഎഇ നിവാസികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ചെറിയ കുറവ് വരുത്തിയിട്ടുണ്ട് . യു എ ഇ നിവാസികള്‍ക്കുള്ള എന്‍ട്രി ഫീസ് 65 ദിര്‍ഹമില്‍ നിന്ന് 60 ദിര്‍ഹമായി കുറച്ചതായി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
![]()
