ജിദ്ദ: ദീര്‍ഘകാലം ജിദ്ദ കെഎംസിസിയുടെ ജനറല്‍ സെക്രട്ടറിയും സ്ഥാപക നേതാവുമായിരുന്ന എന്‍ മുഹമ്മദിന്റെ വിയോഗത്തില്‍ ജിദ്ദ കെഎംസിസി അനുശോചന യോഗം സംഘടിപ്പിച്ചു. കെ എം സി സി യുടെ ആദ്യ രൂപമായ ചന്ദ്രിക റീഡേഴ്സ് ഫോറം പ്രവര്‍ത്തിച്ചിരുന്ന കാലത്തും അദ്ദേഹം ജിദ്ദയില്‍ നേതൃരംഗത്തുണ്ടായിരുന്നു. മികച്ച സംഘാടകനും പ്രഭാഷകനുമായിരുന്നു. പ്രവാസലോകത്തെ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിത്തുപാകിയവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം എന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
അനുശോചന യോഗത്തില്‍ അരിമ്പ്ര അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് പാളയാട്ട്, ടി എം എ റഊഫ്, ഇസ്ഹാഖ് പൂണ്ടോളി, വിപി അബ്ദുറഹിമാന്, ഇസ്മായില്‍ മുണ്ടക്കുളം, സികെ റസാഖ് മാസ്റ്റര്‍, നാസര്‍ മച്ചിങ്ങല്‍, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, റസാഖ് അണക്കായി, ശംസുദ്ധീന്‍ പാഴേത്ത്, ജാഫര്‍ പാലക്കോട്, ഇല്യാസ് കല്ലിങ്ങല്‍, കൊല്ലി ഇബ്രാഹിം, നൗഷാദ് ചപ്പാരപ്പടവ്, രിയാസ് പൂകൊട്ടൂര്‍, ലത്തീഫ് അരീക്കന്‍, അബ്ബാസ് മുസ്ലിയാരങ്ങാടി തുടര്ത്തിയവര് സംസാരിച്ചു.
![]()
