ജിദ്ദ: പ്രവാസി വിദ്യാര്‍ഥി- യുവജനങ്ങളിലെ സര്‍ഗ ശേഷികളെ പ്രോത്സാഹിപ്പിക്കുകയും ജന്മനാടുകളില് ലഭിച്ചത് പോലെ തന്നെ പ്രവാസലോകത്തും കലാപ്രതിഭകള്‍ക്ക് അവസരങ്ങള്‍ ഒരുക്കിയും ശ്രദ്ധേയമായ കലാലയം സാംസ്കാരിക വേദിക്ക് കീഴില്‍ നടന്നു വരുന്ന പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷന് ജിദ്ദ സാഹിത്യോത്സവ് നവംബര്‍ ഒന്നിന് നടക്കും.
സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരണ യോഗം ഐ സി എഫ് ജിദ്ദ സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ ഫിനാന്‍സ് സെക്രട്ടറി സ്വാദിഖ് ചാലിയാര്‍ സംഘാടക സമിതി പ്രഖ്യാപനം നടത്തി. മുജീബ് എ.ആര് നഗര്‍ (ഐ. സി. എഫ് ഇന്റര്‍നാഷണല്‍), സ്വാദഖത്തുള്ള മാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സോണ്‍ ചെയര്മാന് ജാബിര്‍ നഈമി അധ്യക്ഷത വഹിച്ചു. ശംസാദ് സ്വാഗതവും ഷാഫി ബിന്‍ ഷാദുലി നന്ദിയും പറഞ്ഞു.
ഫാമിലി, യൂനിറ്റ് സാഹിത്യോത്സവുകള്‍ കഴിഞ്ഞ് ജിദ്ദ നേര്‍ത്ത്, ജിദ സിറ്റി എന്നീ സോണുകളിലെ 12 സെക്ടറുകളില്‍ നടക്കുന്ന സാഹിത്യോത്സവ് വിജയികളാണ് നവംബര്‍ ഒന്നിന് നടക്കുന്ന സോണ്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുക.
പരിപാടിയുടെ വിജയത്തിനായി സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ ചെയര്‍മാനായും മന്‍സൂര്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ ആയുള്ള സംഘാടക സമിതി നിലവില്‍ വന്നു. മറ്റു ഭാവാഹികളായി ഗഫൂര്‍ പൊന്നാട് (ഫിനാന്‍സ്), സുജീര്‍ പുത്തന്‍ പള്ളി (മാര്‍ക്കറ്റിംഗ്), യാസര്‍ അറഫാത്ത് (അഡ്മിനിസ്ട്രേഷന്), റഷീദ് പന്തല്ലൂര്‍ (മീഡിയ &പബ്ലിസിറ്റി), അബു മിസ്ബാഹ് ഐക്കരപടി (ഫുഡ് ആന്‍ഡ് റിസപ്ഷന്), അഷ്റഫ് കൊടിയത്തൂര്‍ (ഫെസിലിറ്റീസ് മാനേജ്മന്റ്), യഹിയ വളപട്ടണം (ട്രാന്സ്പോര്ട്ടെഷന്), റാഷിദ് മാട്ടൂല്‍ (അവാര്‍ഡ്സ്), മൂസ സഖാഫി (വളണ്ടിയേഴ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി,സീനിയര്‍ വിഭാഗങ്ങളിലായി മൂന്ന് മുതല്‍ മുപ്പത് വയസ്സ് വരെയുള്ള പ്രതിഭകള്‍ക്ക് മെയിൽ ,ഫീമെയിൽ ജനറല്‍, ക്യാമ്പസ് വിഭാഗങ്ങളിലായി സാഹിത്യോത്സവില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. പ്രസംഗം, ആലാപനം, എഴുത്ത്, വര തുടങ്ങീ 99 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. സാഹിത്യോത്സവില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക് : https://www.cognitoforms.com/RSC16/RegistrationForm
![]()
