ദമ്മാം: കലാആസ്വാധകരുടെയും അഭ്യൂദയകാംശികളുടെയും അഭ്യർത്ഥനമാനിച് പ്രവാസി വെൽഫെയർ ദമ്മാം
തൃശൂർ-ഏറണാകുളം ജില്ലാകമ്മിറ്റി നടത്തുന്ന പ്രവാസി കലാമേളയിൽ സംഘനൃത്തവും കൂടി ഉൾപെടുത്തിയതോടെ മേളക്ക് മാറ്റ് കൂടിയേക്കും. മത്സരാർഥികളുടെ സൗകര്യാർത്ഥം രെജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി സെപ്റ്റംബർ 24ആം തിയ്യതിയിലേക്ക് മാറ്റി നിശ്ചയിച്ചിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ നാലിനാണ് കലാമേള അരങ്ങേറുക.
![]()
