ബുറൈദ : ഒഐസിസി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റി വയനാട് ദുരന്തത്തിൽപെട്ടവർക്കുള്ള സഹായം കെ പി സി സി ക്ക് നൽകുവാൻ ട്രഷറർ അനസ് ഹമീദിൽ നിന്ന് മുഖ്യ രക്ഷാധികാരി സക്കീർ പത്തറ ഏറ്റുവാങ്ങി. പ്രസിഡൻ്റ് അബ്ദുറഹിമാൻ തിരൂരിൻ്റെ അദ്ധ്യക്ഷതയിൽ പിപിഎം അശ്റഫ് കോഴിക്കോട്, വൈസ് പ്രസിഡൻറ് അസീസ് കണ്ണൂർ, സുധീർ കായംകുളം തുടങ്ങിയവർ സംസാരിച്ചു .ബഷീർ വെങ്ങാലിയിൽ, സക്കീർ കുറ്റിപ്പുറം, റഹീം കണ്ണൂർ, സനോജ് പത്തരിയാൽ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, സ്വാഗതവും സിയാസ് കണിയാപുരം നന്ദിയും പറഞ്ഞു.
![]()
