ഒമാൻ :പ്രവാസമവസാനിപ്പിച്ചു മടങ്ങുന്ന മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും സാമൂഹിക പ്രവർത്തകനുമായ ഡോക്ടർ അഭിലാഷ് നായർക്ക് സൂർ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി. സൂർ മേഖല കമ്മിറ്റി അംഗം മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. പ്രവർത്തനസമിതി അംഗവും മേഖല കമ്മിറ്റി അംഗവുമായ സൈനുദ്ദീൻ കൊടുവള്ളി അധ്യക്ഷത വഹിച്ചു.മേഖല കമ്മിറ്റി അംഗങ്ങളായ സജീവൻ ആമ്പല്ലൂർ, ശ്രീധർ ബാബു അധ്യാപികമാരായ രേഖ മനോജ്, ഷംന അനസ് ഖാൻ, റുബീന റാസിഖ്, അക്ഷര തുളസിദാസ്, മാനസ ഷാനവാസ് എന്നിവർ സംസാരിച്ചു. ഡോക്ടർ അഭിലാഷിന് സൂർ മേഖലയുടെ സ്നേഹോപഹാരവും നൽകി. മലയാളം മിഷൻ ഒമാൻ സൂർ മേഖല കോഓഡിനേറ്റർ അജിത് സ്വാഗതം പറഞ്ഞു.
![]()
