മനാമ :യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ബഹ്റൈൻ അൽഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡൻ്റ് വിശാൽ മുല്ലശ്ശേരിൽ അധ്യക്ഷനായി സുധീർ തിരുനിലത്തു (പ്രവാസി ലീഗൽ സെൽ) മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറോളം പേർ പങ്കെടുത്തു. പ്രോഗ്രാം കോ ഓർഡിനേറ്റർ രമ്യ ഗിരീഷ്, ജയപ്രഭ (ജോയിന്റ് ട്രെഷറർ), വൈസ് പ്രസിഡൻ്റ് അനു ഷജിത്ത്,ജോയിന്റ് സെക്രട്ടറി അർച്ചന മനോജ് , എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലൗലി മാത്യു , ഷേർലിതോമസ് ,അപർണ ചന്ദ്രൻ, വിഞ്ചു ജോബിൻ , ഷെറിൻ മാത്യു , ജെയ്സി ജയചന്ദ്രൻ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.
![]()
