മസ്കറ്റ് :റൂവി മലയാളി അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി റൂവി അപ്പോളോ ആശുപത്രിയിലെ കാർഡിയോളജി സ്പെഷ്യലിസ്റ്റായ ഡോക്ടർ മുജീബ് അഹമ്മദിനെ തെരെഞ്ഞെടുത്തു. അനന്തപുരി ഹോട്ടലിൽ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തെരെഞ്ഞെടുത്തത്. സംഘടനയെ ശക്തി പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു .സന്തോഷ് കെ ആർ, നീതു ജിതിൻ, ആഷിഖ്, ബിൻസി സിജോ, ഷാജഹാൻ, ഷൈജു, സുജിത് സുഗുണൻ, എബി എന്നിവർ സംസാരിച്ചു.
![]()
