റിയാദ്: ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മയായ ഐ ടി എക്സ്പേര്‍ട്സ് ആന്റ് എഞ്ചിനിയേഴ്സ് (ഐടിഇഇ) റിയാദ് ചാപ്റ്റര്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഇതോടനുബന്ധിച്ച് ഈ വര്‍ഷത്തെ സീസണ് 4 പുതിയ പ്രോഗ്രാമുകള്‍ക്ക് തുടക്കമിടുന്നതായി ഭാരവാഹികള്‍ അറീച്ചു.
ഐടിഇഇയുടെ റിയാദ് ചാപ്റ്ററിന്റെ പുതിയ പ്രസിഡണ്ട് ആയി മുനീബ് പാഴൂരിനേയും, വൈസ് പ്രസിഡണ്ടായി മുഹമ്മദ് അഹ്മദിനേയും ജനറല്‍ സെക്രട്ടറിയായി റഫ്സാദ് വാഴയില്നേയും ജോയിന്റ് സെക്രട്ടറിമാരായി നജാഫ് മുഹമദിനെയും, ഷമീം മുക്കത്തിനേയും ട്രഷറര്‍ ആയി യാസിര്‍ ബക്കറിനെയും തെരഞ്ഞെടുത്തു.
മീഡിയ ആന്‍ഡ് പ്രോഗ്രാംസ് കോര്‍ഡിനേറ്റര്‍ ആയി സുഹാസ് ചേപ്പാലി, ഉപദേശക സമിതി ചെയര്‍മാനായി സാജിദ് പരിയാരത്തിനെയും അംഗങ്ങളായി അമീര്ഖാന്, നവാസ് റഷീദ്, ഷെയ്ഖ് സലീം എന്നിവരെയും ഉപദേശക സമിതിയില്‍ ഉള്‍പെടുത്തി വിപുലമായ എക്സിക്യൂട്ടീവിന് രൂപം നല്കി.
നിലവിലെ മലയാളി കൂട്ടായ്മ മറ്റ് ഇതര സംസ്ഥാങ്ങളിലെ ഐ ടി പ്രൊഷനുകളെ കൂടി ഉള്‍പെടുത്തി കൂടുതല്‍ വിപുലീകരിക്കുന്നതിനും അടുത്ത വര്‍ഷം ആദ്യ വാരം റിയാദില്‍ വാര്‍ഷിക സമ്മിറ്റ് നടത്താനും ലേഡീസ് ഐ ടി പ്രൊഫഷനുകള്‍ക്കായി പ്രത്യേക ലേഡീസ് വിംഗ് ഉണ്ടാക്കുന്നതിനും തീരുമാനിച്ചു.
ഈ മാസം 28ന് മാലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സൈബര്‍ സെക്യൂരിറ്റി വിഷയത്തെ ആസ്പദമാക്കി ബ്രേക്ഫാസ്റ്റ് ആന്‍ഡ് നെറ്റ് വര്‍ക്ക് സെഷന് നടത്താനും തീരുമാനിച്ചു. റിയാദ് ചാപ്റ്ററിന്റെ എക്സിക്യൂട്ടീവ് യോഗത്തില്‍ മുന്നീബ് പാഴൂര്‍ ആധ്യക്ഷത വഹിച്ചു. സുഹാസ് ചേപ്പാലി, നവാസ് റഷീദ്, അമീര്ഖാന്, മുഹമ്മദ് അഹ്മദ്, ശൈഖ് സലിം തുടങ്ങിയവര്‍ സംസാരിച്ചു. ചെയര്മാന് സാജിദ് പരിയാരത്ത് സ്വഗതവും ജനറല്‍ സെക്രട്ടറി റഫ്സാദ് വാഴയില്‍
നന്ദിയും പറഞ്ഞു.
നിലവില്‍ ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ , യുഎഇ ,ഒമാന്‍ , ബഹ്റൈന്‍ , കുവൈത്ത് , ഖത്തര്‍ മുതലായ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് സംഘടനയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുളളത്. കൂടുതല്‍ വിവരങ്ങള്‍ www.itee.in വെബ്സൈറ്റില്‍ ലഭ്യമാണ്.
![]()
