ഷാർജ :കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി.എമിറേറ്റ്സ് ഗ്രൂപ്പിൽ ജീവനക്കാരൻ ചാലോട് ജയൻ കോട്ടത്ത് വളപ്പിൽ(43) ഹൃദയാഘാതം മൂലം ഷാർജയിൽ മരിച്ചത്. യു എ ഇ യിലെ ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്. ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ വെച്ച് ജയന് ഹൃദയാഘാതമുണ്ടാവുകയും അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രണ്ട് മക്കളുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു
![]()
