യാമ്പു: സൗദി ദേശിയ ദിനത്തിന്റെ ഭാഗമായി യാമ്പു കെ എം സി സി സ്പോര്‍ട്സ് ഫെസ്റ്റിവല്‍ സീസണ് -3 വ്യത്യസ്തമായ പരിപാടികളോടെ സെപ്റ്റംബര്‍ 22ന് ഞായര്‍ വൈകീട്ട് 6 മണി മുതല്‍ റദ്വ സ്റ്റേഡിയത്തില്‍ നടക്കും. മാര്‍ച്ച് പാസ്റ്റ്, ഫുഡ് ബോള്‍, ഷൂട്ട് ഔട്ട്, യാമ്പുവിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന വടം വലി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കായിക ഇനങ്ങള്‍, മലബാര്‍ മൊഞ്ചത്തീസ് അവതരിപ്പിക്കുന്ന ഒപ്പന, സ്കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍, പാട്ടു കൂട്ടം എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്മാന് മാമുക്കോയ ഒറ്റപ്പാലം, കണ്‍വീനര്‍മാരായ ഷമീര്‍ ബാബു, യാസിര്‍ കൊന്നോല എന്നിവര്‍ വാർത്ത കുറിപ്പിലൂടെ അറിയിച്ചു
![]()
