പൊന്നാനി: അവധിയിൽ നാട്ടിലെത്തിയ ഒമാൻ പ്രവാസി നിര്യാതനായി.
കുടുംബത്തോടൊപ്പം യാത്രയിലായിരിക്കേ മരണപ്പെട്ടു. കോട്ടത്തറ സ്വദേശി മാഞ്ഞാമ്പ്രകത്ത് ഫാജിസ് (44) ആണ് മരിച്ചത് .യാത്രക്കിടെ ഹൃദയ സ്തംഭനം ഉണ്ടാകുകയും ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോരവളവിൽ പരേതനായ ടി വി അബു – ആമിന ദമ്പതികളുടെ മകനാണ്.
ഭാര്യ സബിത . മക്കൾ: ഷിനാൻ. ഫിസാൻ, ആമിന.
സഹോദരങ്ങൾ : ഷക്കീബ് (അബുദാബി) അഷ്കർ (പി സി ഡബ്ലിയു എഫ് ഷാർജ എക്സിക്യൂട്ടീവ് അംഗം), അഫ്സൽ, വഹീദ, സബിത
![]()
