റിയാദ് : സൗഹൃദത്തിനും സംഗീതത്തിനും അതിർ വരമ്പുകളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ട് ഒരു സംഗീതാവിഷ്ക്കാരം പുറത്തിറക്കി അഞ്ചു ചങ്ങാതിമാർ .അഞ്ചു രാജ്യങ്ങളിൽ നിന്ന് അഞ്ചു സുഹൃത്തുക്കൾ ചേർന്ന് ഒരു ഓണപ്പാട്ട് “ഞങ്ങളുടെ ഓണം നിങ്ങളുടെ” എന്ന ഓണപ്പാട്ടിന്റെ സിഡി പ്രകാശനം മലസ് അൽമാസ് ഓഡിറ്റൊറിയത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി. നാട്ടിൽ പോകാൻ സാധിക്കാതെ ജോലിത്തിരക്ക് കാരണം പ്രവാസ ലോകത്ത് നിന്ന് കൊണ്ട് 5 സുഹൃത്തുക്കളുടെ ഓണാഘോഷമാണ് സംവിധായകൻ മനോജ് ഭാസ്കർ ഇതിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. വ്യത്യസ്തമായ ആശയത്തോട് കൂടി പുറത്തിറക്കിയ ഈ ഓണം പാട്ട് ഇതിനോടകം തന്നെ ജനശ്രെദ്ധ ആകർഷിച്ചു കഴിഞ്ഞു. അലക്സ് കൊട്ടാരക്കര,അരവിന്ദ് വി കെ,ബൈജു കൃഷ്ണൻ,ഷൈജു മാത്യു,സുധീഷ്,എന്നീ അഞ്ചു സുഹൃത്തുക്കൾ സൗദി അറേബ്യ,അമേരിക്ക,ബഹറിൻ, ഒമാൻ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുകൊണ്ടാണ് ഈ ഓണപ്പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഗാനരചന: വിദ്യലിനിൽ’ സംഗീതം :സതീഷ് വിശ്വ,
പാടിയത്: പ്രദീപ് ചിറ്റാർ ഓർഗസ്ട്രേഷൻ: സുധേന്തു, സ്റ്റുഡിയോ: ബെൻസൺമിക്സിങ്: രഞ്ജിത്ത് രാജൻ, എഡിറ്റിംഗ് :ആകാശ് വിഷ്ണു എന്നിവരാണ് മനോഹരമായ ഈ ഗാനാവിഷ്ക്കാരത്തിന് പിന്നിൽ പ്രവർത്തിച്ചിരുക്കുന്ന കലാകാരന്മാർ.
സിഡി പ്രകാശന ചടങ്ങിൽ റംഷാദ്,ഷിബു ഉസ്മാൻ, ബഷീർ കോട്ടയം, സലാം പെരുമ്പാവൂർ, ബോബി ജോർജ്, ലിൻസാം, യാസിർ, റോബിൻ രാജു, നിസാർ, ക്രിസ്വിൻ ബോബി,എന്നിവർ പങ്കെടുത്തു.
വീഡിയോ ലിങ്ക് ചുവടെ ചേർക്കുന്നു.

![]()
