ബുറൈദ: ഒ ഐ സി സി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റിയും ഖുബൈബ് ഏരിയ കമ്മിറ്റിയും സംയുക്തമായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടേയും മുതിർന്നവരുടെയും വടം വലി അടക്കം കായിക പരിപാടികൽ നടന്നു. പൊതുസമ്മേളനത്തിൽ പ്രസിഡൻ്റ് അബ്ദുൽ റഹിമാൻ തിരുർ അദ്ധ്യക്ഷത വഹിച്ചു.ജീവകാരുണ്യ പ്രവർത്തകനും മുഖ്യ രക്ഷാധികാരിയുമായ സക്കീർ പത്തറ ഉൽഘാടനം ചെയ്തു. അനീസ് ചുഴലി കെ.എം.സി.സി, എഞ്ചീനിയർ ബഷീർ, സുധീർ കായംകുളം എന്നിവർ സംസാരിച്ചു. ജനറൽ സിക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട് സ്വാഗതവും ബഷീർ വെങ്ങാലിയിൽ നന്ദിയും പറഞു. ഗായകർ ജോസഫ് ജോർജ്, അൻവർ പൂക്കാടൻ ,മുനീർ വയനാട്, ഗായിക നിബി അജയ് എന്നിവരുടെ നേതൃത്വം കൊടുത്തു. ഈശൽ ബുറൈദയുടെ ഗാനസന്ധ്യയും നടന്നു.
![]()
