ദുബായ് :ഫ്രാൻസിലെ മോൻപാസിയറിൽ വെച്ച് നടന്ന ലോക എൻഡ്യൂറൻസ് ചാംപ്യൻഷിപ്പ് സീനിയർ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനീതികരിച്ച് പങ്കെടുത്ത് 160 കിലോമീറ്റര്‍ ദൈർഘ്യമുള്ള മത്സരം മികച്ച പ്രകടനത്തോടെ പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാനതാരമായി മാറിയ നിദ അൻജൂമിന് ദുബൈ എയർപോർട്ടിൽ സ്വീകരണം നല്കി.
ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് സിദ്ധീഖ് കാലൊടി മൊമൻന്റോ നൽകി സ്വീകരിച്ചു. ചടങ്ങിൽ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ദുബൈ കെഎംസിസി ഉപദേശക സമിതി അംഗവുമായ ഡോ. അൻവർ അമീൻ,ജില്ലാ ജനറല്‍ സെക്രട്ടറി നൗഫൽ വേങ്ങര, ട്രഷറർ അഷ്റഫ് സി. വി, വൈസ് പ്രസിഡന്റുമാരായ നാസർ കുറുമ്പത്തൂർ, മൊയ്തീൻ പൊന്നാനി, സെക്രട്ടറിമാരായ ശിഹാബ് ഏറനാട്, ലത്തീഫ് തെക്കഞ്ചേരി, തിരൂർ മണ്ഡലം കെ എം സി സി ഭാരവാഹികളായ നൗഷാദ് പറവണ്ണ, സുബൈര്‍ കുറ്റൂർ, ഷിഹാബ് മുട്ടിക്കാടൻ, സഫ്വവാൻ വെട്ടം, ഹൈദർ മുണ്ടത്തോട്ടിൽ, കൽപകഞ്ചേരി പഞ്ചായത്ത് ഭാരവാഹികളായ ഇഖ്ബാൽ പള്ളിയത്ത്, കുഞ്ഞീൻ ചെമ്പൻ എന്നിവർ പങ്കെടുത്തു
![]()
