ദുബായ് :ദുബായിലെ വാർഷിക വാണിജ്യ മേളയായ ദുബായ് സമ്മർ പ്രൈസിന്റെ ഇരുപത്തിയാറാമത് പതിപ്പിന് ഉജ്ജ്വല തുടക്കം. മൂന്നു മാസം നീണ്ടു നിൽക്കുന്ന മേളയിൽ സാംസ്കാരിക പരിപാടികൾ, ഷോപ്പിംഗ്, ഭക്ഷ്യ മേളകൾ എന്നിവയാണ് സംഘടിപ്പിച്ചിരിക്കുന്നത്.സെപ്റ്റംബർ 3 ന് മേള അവസാനിക്കും.അറബ് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പരിപാടികൾ മേളയിൽ ഉണ്ടാവും. സൗദിയിൽ നിന്നുള്ള ആർട്ടിസ്റ് ഓഫ് അറബ് കലാസംഘത്തിന്റെ പരിപാടി മുഖ്യ പരിപാടി ആയിരിക്കും. നഗരങ്ങളിൽ ഇതിനകം മേളയുടെ അറിയിപ്പുകൾ കൂറ്റൻ ഇലക്ട്രോണിക് പരസ്യ ബോർഡുകളിൽ നിറഞ്ഞു നിൽക്കുന്നു.
![]()
