റിയാദ് :പ്രവാസി സംവിധായകൻ അബ്ദുൽ മജീദ് പതിനാറുങ്ങൾ സംവിധാനം ചെയ്ത്
റിച്ചൂസ് ബാനറിൽ
കാളപൂട്ട് കാർഷിക പെരുമ പ്രമേയമാക്കി പ്രശസ്ത കവി ഒ എം കരുവാരം കുണ്ട് രചിച്ച മ്യൂസിക്കൽ ആൽബം “പൂട്ടിന് ഒരു പാട്ട്” പ്രകാശനം ചെയ്തു.
മ്യൂസിക് ഡയറക്ടർ കോഴിക്കോട് അബുബക്കർ സംഗീതം ചെയ്ത് മാപ്പിളപ്പാട്ട് ഗായിക ഫാസിലാ ബാനു, നജീബ് മഞ്ചേരി എന്നിവർ ചേർന്ന് ആലപിച്ച ആൽബം
വളരെ വ്യത്യസ്ത രീതിയിൽ കാള പൂട്ട് നടക്കുന്ന വയലിൽ വെച്ചാണ് പ്രകാശനം ചെയ്തത്.
കിഴ്ശേരി ജനകീയ കാളപൂട്ട് വാട്ട്സാപ്പ് കൂട്ടായ്മ ഒരു സഹോദരന്റെ ചികിത്സക്ക് ഫണ്ട് സ്വരുപിക്കുന്നതിനായി മുതുവല്ലൂർ പി പി ചെറിയുടെ കാളപൂട്ട് കണ്ടത്തിൽ സംഘടിപ്പിച്ച കാളപൂട്ട് മത്സരത്തിൽ വച്ച് എം സി ഇക്കു പതിനാറ്ങ്ങൽ കാളപൂട്ട് സംസ്ഥാന കമ്മിറ്റി രക്ഷാധികാരി പി കെ ചെറിയാപ്പുവിന് സി ഡി നൽകിയാണ് റിലീസ് നിർവഹിച്ചത്.ചടങ്ങിൽ കാളപൂട്ട് സംസ്ഥാന കമ്മിറ്റി ട്രഷറർ ചമ്പാൻ മാനു,കാഞ്ഞിരങ്ങാടൻകുഞ്ഞൻ,ആഷിഖ്, റഷീദ് കുന്നുമ്മൽ കൊളക്കാടൻ നിസാർ,ആൽബത്തിൽ അഭിനയിച്ച അഷ്റഫ് കെ പി,ഒറ്റകൊമ്പൻ ഫാൻസ് അംഗങ്ങൾ, കാളപൂട്ട് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കാളപൂട്ട്ന്റെ കണ്ണച്ചിപ്പിക്കുന്ന വിസ്മയ കാഴ്ചകളും നാടും നാട്ടുവഴികളും ഒരുതലമുറയുടെ ചോരാത്ത വീര്യത്തിന്റെ തലമുറളായ് കൈമാറി പോന്ന കാളപൂട്ട് എന്ന കാർഷിക മാമങ്കത്തെ തനിമ നഷ്ട പെടാതെ ക്യാമറയിൽ ഒപ്പിയെടുത്ത് പ്രേക്ഷകരുടെ മുമ്പിൽ എത്തിച്ചിരിക്കുകയാണ് കാളപൂട്ട് പ്രേമിയായ ആൽബം സംവിധായകൻ റിയാദിലെ പ്രവാസി മായ മജീദ് കെ പി പതിനാറ്ങ്ങൽ. ക്യാമറ നിർവ്വഹിച്ചിരിക്കുന്നത് ജലീൽ തിരുരങ്ങാടി,ബാബു വളപ്ര, ആശിഖ് സൽമാൻ, റഷീദ് കുന്നുമ്മൽ, നൗഫൽ വടകര,അഭിനയാർഥികൾ അഷ്റഫ് കെ പി സജ്ന പാലക്കാട് എന്നിവരാണ് ആൽബത്തിന്റെ മുന്നിലും പിന്നിലുമുള്ള കലാകാരന്മാർ.
![]()
