റിയാദ് :പ്രവാസി വെൽഫെയർ റിയാദിനു കീഴിൽ കരിയർ സ്ക്വയർ വിങ് പ്രവർത്തനമാരംഭിച്ചു. പ്രവാസി മലയാളികളുടെ കരിയർ സംബന്ധമായ വികാസത്തിനാവശ്യമായ പരിപാടികൾ സംഘടിപ്പിക്കുക, ജോലി വിവരങ്ങൾ പരസ്പരം അറിയിക്കുന്നതിനായി സംവിധാനങ്ങൾ ഒരുക്കുക, ശാരീരിക മാനസിക ആരോഗ്യത്തിനായുള്ള ബോധവത്കരണങ്ങൾ നടത്തുക, സാമ്പത്തിക അച്ചടക്കവും നിക്ഷേപ സംസ്കാരവും വളർത്തുക, ജോലിയോടൊപ്പമുള്ള പഠന തുടർച്ചയും , ജോലിയിലെ ഉയർച്ചക്കും വൈദഗ്ധ്യം വർധിപ്പിക്കന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് കരിയർ സ്ക്വയർ വിങ് നിലവിൽ വന്നതെന്ന് സംഘാടകർ അറിയിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ‘മാസ്റ്റർ യുവർ കരിയർ ഗ്രോത് : ടൂൾസ് ,ടിപ്സ് & സ്ട്രാറ്റജീസ്’ എന്ന വിഷയത്തിൽ ശില്പശാലയും സംഘടിപ്പിച്ചു. ഇൻന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ റിയാദ് മുൻ ചെയർമാൻ നവാസ് റഷീദ് ശില്പശാലക്ക് നേതൃത്വം നൽകി. കരിയർ സ്ക്വയർ വിങ്ങിന്റെ ലോഗോ പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് ഖലീൽ പാലോട് , ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി എന്നിവരോടൊപ്പം കരിയർ സ്ക്വയർ കോർകമ്മിറ്റി അംഗങ്ങളായ ആദിൽ മൊയ്ദീൻകുട്ടി ,ഫാദിൽ മൊയ്ദീൻകുട്ടി എന്നിവർ ചേർന്ന് നിർവഹിച്ചു. ഫജ്ന കോട്ടപ്പറമ്പിൽ , റൻസില ഷറഫിൻ, ജമാൽ , അഹ്ഫാൻ , അഷ്റഫ് ബിനു , എം പി ഷഹ്ദാൻ, അസ്ലം കെ കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
![]()
