റിയാദ് :തലസ്ഥാന നഗരിയിലെ അല്‍വുറൂദ് ഡിസ്ട്രിക്ടിൽ പേ പാര്‍ക്കിംഗ് പ്രവർത്തനം തുടങ്ങി.
മണിക്കൂറിന് 3.45 റിയാലാണ് ഫീസ് ഈടാക്കുന്നത്.
ഡിസ്ട്രിക്ടുകളില്‍ റിയാദ് നഗരസഭ ഇതിനായി നീക്കിവെച്ച സ്ഥലങ്ങളിൽ ആണ് പാർക്കിംഗ് സംവിധാനം. അര്‍ധരാത്രി 12 മുതല്‍ രാവിലെ ഏഴു വരെയുള്ള സമയത്ത് പാര്‍ക്കിംഗ് സൗജന്യമാണ്.
അല്‍വുറൂദ്, അല്‍റഹ്മാനിയ, ഉലയ്യ, അല്‍മുറൂജ്, കിംഗ് ഫഹദ്, സുലൈമാനിയ ഡിസ്ട്രിക്ടുകളിലും ദക്ഷിണ റിയാദിലെ നാലു ഏരിയകളിലുമായി 12 പ്രദേശങ്ങളില്‍ ആദ്യ ഘട്ടത്തില്‍ പേ പാര്‍ക്കിംഗ് സംവിധാനം വരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
![]()
