തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്ക്കാലിക ചുമതല നടൻ പ്രേംകുമാറിന്. ലൈംഗിക ആരോപണങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവച്ചതോടെയാണ് പ്രേംകുമാര്‍ താല്കാലികമായി ചെയര്മാന് സ്ഥാനം ഏറ്റെടുക്കുന്നത്. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ് പ്രേംകുമാർ. 2022 ൽ ബീനാ പോൾ സ്ഥാനമൊഴിഞ്ഞതിനു ശേഷമായിരുന്നു പ്രേംകുമാർ വൈസ് ചെയർമാനായി സ്ഥാനമേറ്റത്.
![]()
