റിയാദ്:കോഴിക്കോട് ഫറോക്ക് സ്വദേശി റിയാദിൽ നിര്യാതനായി. എക്സിറ്റ് 26 സുലൈമാൻ ഹബീബ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന കോഴിക്കോട് ഫറോക്ക് കടലുണ്ടി മണ്ണൂർ പെരുമുഖം സ്വദേശി അബ്ദു റസാഖ് (55) മരണപ്പെട്ടു.
പിതാവ്: അലവി.
മാതാവ്: ആമിന കുട്ടി. ഭാര്യ :സാഹിദ.
മക്കൾ:അൻഫാസ് ദമാം,അൻഷാദ്, അമിനാ.
നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്,നൗഫൽ തിരൂർ എന്നിവരുടെ നേത്വത്തിൽ നടന്നു വരുന്നു. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കും.
![]()
