റിയാദ് : ഉപരി പഠനാർത്ഥം അമേരിക്കയിലേക്ക് പോകുന്ന അബ്ദുൽ ഫതാഹ് നൂറാനിക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ്) റിയാദ് സെൻട്രൽ കമ്മറ്റി യാത്രയയപ്പ് നൽകി. ന്യൂ യോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഫെലോഷിപ്പ് നേടാനാണ് റിയാദ് ഐ സി എഫ് രിസാലത്തുൽ ഇസ്ലാം മദ്റസ പൂർവ്വ വിദ്യാർത്ഥിയായ ഫതാഹ് നൂറാനി പോകുന്നത്.
പഠനത്തിനാവശ്യമായ മുഴുവൻ ചെലവും മിഡിൽ ഈസ്റ്റ് ഇൻസ്റ്റിട്യൂട്ട് വഹിക്കും. ഇന്ത്യയിലെ എം ഫില്ലിനു സമാനമാണിത് .”പാരമ്പര്യ മുസ്ലിം പരിസരത്ത് നിന്നുള്ള പ്രവാസികളുടെ മതകീയ ജീവിതങ്ങളും കൂട്ടായ്മകളും” എന്ന വിഷയത്തിലാണ് ഫെലോഷിപ്പ്.
ഐ സി എഫ് റിയാദ് സെൻട്രൽ ദഅവ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി ബദിയയുടെയും സെൻട്രൽ പ്രൊവിൻസ് ഹാദിയ റഈസ സൈനബയുടെയും മകനാണ് ഫതാഹ് നൂറാനി. മലപ്പുറം ജില്ലയിലെ ചേളാരി സ്വദേശിയാണ്
ഐ സി എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി മൊമെന്റോ കൈമാറി. ഫിനാൻസ് സെക്രട്ടറി ശമീർ രണ്ടത്താണി അനുമോദന പ്രഭാഷണം നടത്തി. സെക്രട്ടറി അബ്ദുൽ മജീദ് താ നാളൂർ,സംഘടന പ്രെസിഡെന്റ് ലത്തീഫ് മിസ്ബാഹി,വിദ്യാഭ്യാസപ്രെസിഡെന്റ് ഇസ്മായിൽ സഅദി , പ്രൊവിൻസ് ദഅവ സെക്രട്ടറി മുജീബുറഹ്മാൻ കാലടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
![]()
