ന്യൂദല്‍ഹി: ഐ.സി.സി ചെയര്‍മാനായി ജയ് ഷായെ എതിരില്ലാതെ തെരെഞ്ഞെടുത്തു. ചൊവ്വാഴ്ചയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
ഷാ മാത്രമാണ് പത്രിക നല്‍കിയത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയര്‍മാനായി മാറി 35കാരനായ ഷാ. ക്രിക്കറ്റ് ആസ്ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും നേരത്തെ ഷാക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഷാക്ക് പിന്തുണ അറിയിച്ചിരുന്നു. ഡിസംബര്‍ ഒന്നിന് ഷാ ചുമതല ഏറ്റെടുക്കും.
![]()
