റിയാദ് :റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) കീഴിലുള്ള മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ പുതിയ സീസണിലേക്കുള്ള ജഴ്സിയുടെ പ്രകാശനവും വിതരണവും നടന്നു. മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹനാദി അൽ ഹറബി കമ്പനി മാനേജർ പ്രിൻസ് മുഖ്യാതിഥിയായിരുന്നു. കെ.സി.എ പ്രസിഡൻറും മാസ്റ്റേഴ്സ് ക്ലബ് ചെയർമാനുമായ ഷാബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ഡി.എച്ച് കാർഗോ എം ഡി മുഹമ്മദ് ഖാനും സനു മാവേലിക്കരയും ചേർന്ന് ജഴ്സിയുടെ പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ ‘ഇവ’ പ്രസിഡൻറ് കുമാർ, കെ.സി.എ അഡ്വൈസറി ബോർഡ് മെംബർ എം.പി. ഷഹ്ദാൻ, സെക്രട്ടറി റെഫീഖ് രാജ, റിയാദ് ടാക്കീസ് പ്രസിഡൻറ് നൗഷാദ് ആലുവ, മാസ്റ്റേഴ്സ് ക്ലബ് പി.ആർ.ഒ ജോർജ് തൃശൂർ, വൈസ് ക്യാപ്റ്റൻ സജാദ്, ട്രാവൻകൂർ ടീം മാനേജർ നജീം അയ്യൂബ്, റിയാദ് ടാക്കീസ് പ്രതിനിധി ഡൊമിനിക് എന്നിവർ സംസാരിച്ചു. മാസ്റ്റേഴ്സ് ക്ലബ് മാനേജർ അമീർ മധൂർ സ്വാഗതവും ക്യാപ്റ്റൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞു. ക്ലബ് അംഗങ്ങളായ അജ്മൽ, പ്രമോദ്, അഖിൽ, ഷാഹിദ്, സുൽത്താൻ, സാജിദ്, ഖൈസ്, അരുൺ, അർഷാദ്, രാഹുൽ, ഷരീഫ്, ആസിഫ്, സഫ്വാൻ, സൈദു, സുധീഷ്, റഹ്മാൻ, ഉസ്മാൻ, ആബിദ്, ഷഫീഖ്, ജിലിൻ, അജാസ്, ഡാനിഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
