കായംകുളം ടൗൺ കമ്മിറ്റി സമരരംഗത്തേക്ക്
ആലപ്പുഴ : കായംകുളത്തെ നാഷണൽ ഹൈവേ അതോറിറ്റിയുടെ അശാസ്ത്രീയ റോഡ് നിർമ്മാണത്തിനെതിരെ വെള്ളിയാഴ്ച(30/8/2024) വൈകിട്ട് 4 മണി മുതൽ മുസ്ലിംലീഗ് കായംകുളം ടൗൺ കമ്മിറ്റി ജനകീയ സമരസമിതിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ജനകീയ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അബ്ദുൽ റഷീദ് ചീരാമത്ത്,സെക്രട്ടറി അബ്ദുൽ സലാം വൈക്കത്ത് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
മുസ്ലിം ലീഗ് കായംകുളം മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും ജനകീയ മാർക്കായി എത്തി ഓ എൻ കെ ജംഗ്ഷനിൽ ധർണ്ണയും നടത്തിയാണ് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത് യോഗത്തിൽ മുസ്ലിംലീഗ് സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കും.
മാസങ്ങളായി നഗരത്തെ രണ്ടായി വെട്ടി മുറിക്കുന്ന ഹൈവേ നിര്‍മ്മാണത്തിന് എതിരെ ഹൈവേ സമരസമിതി സമരത്തിലാണ്.ഉയരപാത നിർമ്മിക്കണമെന്നാണ് സമിതിയുടെ ആവശ്യം.
![]()
