കോഴിക്കോട്:കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ നിയുക്ത ട്രഷററുംമാ തൃഭൂമി ചീഫ് സബ് എഡിറ്ററുമായപാവങ്ങാട് പുത്തൂർ ക്ഷേത്രത്തിന് സമീപം ‘ഷാമിൻ’ വീട്ടിൽ ടി ഷിനോദ് കുമാർ (52)നിര്യാതനായി.
ചൊവ്വാഴ്ച രാവിലെ പത്തിന് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
22 വർഷമായി മാതൃഭൂമി പത്രാധിപ സമിതി അംഗമായ ഷിനോദ്, ദീർഘകാലം മാതൃഭൂമിയുടെ ബെംഗളൂരു റിപോർട്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ യൂണിറ്റിലും സെൻട്രൽ ഡെസ്ക്, കോഴിക്കോട് ഡെസ്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ച അദ്ദേഹം നിലവിൽ എൻ.ആർ.ഇ ഡെസ്ക് ചീഫ് സബ് എഡിറ്ററാണ്.
![]()
