കൊല്ലം :തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് എം.എൽ.എ. താൻ സി.പി.എം എം.എൽ.എ ആയതിനാൽ തന്നെ ലക്ഷ്യം വെയ്ക്കുകയാണെന്നാണ് മുകേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
തന്നെ ടാർഗറ്റ് ചെയ്യുകയാണ്. സിപിഎമ്മിൻ്റെ എംഎൽഎ ആണെങ്കിൽ അങ്ങ് കയറി ഇറങ്ങാം എന്നാണ് കരുതുന്നത്. മുമ്പ് ആരോപണം ഉന്നയിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് എനിക്കത് ഓർമ്മയില്ലെന്ന്. വീണ്ടും വന്ന് ഇതേകാര്യം പറയുമ്പോൾ എനിക്കതിൽ ഒന്നും പ്രത്യേകിച്ച് പറയാനില്ല. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും ഞാൻ കണ്ടിട്ടില്ലെന്നും മുകേഷ് പറഞ്ഞു. 26 വർഷം മുൻപ് നടന്നെന്ന് പറയുന്ന കാര്യം വീണ്ടും എടുത്തോണ്ട് വരുന്നത് ബാലിശമാണെന്നും മുകേഷ്.
![]()
