ജിദ്ദ: കൊല്ലം ജില്ലക്കാരുടെ ജീവകാരുണ്യ-സാംസ്കാരിക കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന പതിനെട്ടാമത് വാര്‍ഷിക യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാനായി ഷാനവാസ് കൊല്ലവും പ്രസിഡന്റായി സജു രാജനും തെരഞ്ഞെടുക്കപ്പെട്ടു. ഷാഹിര്‍ ഷാന്‍ (ജനറല്‍ സെക്രട്ടറി), മാഹീന് പള്ളിമുക്ക് (ട്രഷറര്‍), ഷാനവാസ് സ്നേഹക്കൂട് (വൈ. പ്രസിഡന്റ്) ഷാബു പോരുവഴി (ജോ. സെക്രട്ടറി), ഷാനി ഷാനവാസ് (കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. വനിതാ വേദി കണ്‍വീനര്‍ ആയി ബിന്‍സി സജുവും ധന്യ കിഷോര്‍ (ജോയിന്റ് കണ്‍വീനര്‍) ആയും തെരഞ്ഞെടുക്കപ്പെട്ടു.
![]()
