ജിദ്ദ: വയനാടിന് കൈത്താങ്ങായി പ്രവാസ ലോകത്ത് ബിരിയാണി ചലഞ്ച്.ജിദ്ദ നവോദയ മക്ക വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.കാക്കിയ അല്‍ഷാമില്‍ ഹോട്ടലുമായി സഹകരിച്ചാണ് ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്. ഏരിയ രക്ഷാധികാരി മുഹമ്മദ് മേലാറ്റൂര്‍, പ്രസിഡന്റ് സജീര്‍ കൊല്ലം, സെക്രട്ടറി നൈസല്‍ ഖനി പത്തനംതിട്ട, ട്രഷറര്‍ റാഫി മേലാറ്റൂര്‍, ജീവകാരുണ്യം കണ്‍വീനര്‍ റിയാസ് വെള്ളുവമ്പുറം എന്നിവര്‍ നേതൃത്വം നല്കി. ഏരിയ കമ്മറ്റി മെമ്പറന്‍ മാരുടെയും വിവിധ യൂണിറ്റ് കമ്മറ്റി അംഗങ്ങളുടെയും സഹകരണത്തോടെ ബിരിയാണി ചലഞ്ച് വന്‍ വിജയമാക്കാന്‍ മക്ക വെസ്റ്റ് ഏരിയ കമ്മിറ്റിക്ക് സാധിച്ചു.
![]()
