തൃശൂര്‍: ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മണത്തല അതിനപ്പുള്ളിയിൽ താമസിക്കുന്ന പരേതനായ പോക്കാകില്ലത്ത് റസാക്കിന്റെ മകൻ ഇല്യാസ് (42) ആണ് മരണപ്പെട്ടത്.
ചാവക്കാട് നഗര മധ്യത്തിൽ ടിപ്പർ ലോറിയിടിച്ചാണ് ബൈക്ക് യാത്രികനായ ഇല്യാസ് മരിച്ചത്.മൂന്ന് ദിവസം മുമ്പാണ് ദുബൈയിൽ നിന്നും നാട്ടിൽ എത്തിയതായത്. ഭാര്യ: മെഹർ ബാൻ, മക്കൾ: നൈജ, ഇഷാൽ.
![]()
