തിരുവനന്തപുരം:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. ക്രൈം എ.ഡി.ജി.പി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ നാല് വനിതാ അംഗങ്ങൾ ഉൾപ്പെടെ ഏഴ് അംഗങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അന്വേഷണത്തിന് എ.ഡി.ജി.പി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ഡി.ഐ.ജി എസ് അജീത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ് ക്വാട്ടേഴ്സ് എസ്.പി മെറിൻ ജോസഫ്, കോസ്റ്റൽ പോലീസ് എ.ഐ.ജി ജി പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി.ഡയരക്ടർ ഐശ്വര്യ ഡോങ്ക്റെ, ലോ ആൻഡ് ഓർഡർ എ.ഐ.ജി അജിത്ത് വി, ക്രൈംബ്രാഞ്ച് എസ്.പി എസ് മധുസൂദനൻ എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം.
![]()
