റിയാദ് : പ്രവാസം ആരംഭിച്ച കാലം മുതൽ റിയാദിലും, റിയാദ് ഗവർണറേറ്റ് പരിധിയിലുള്ള പ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ‘റിയാദ് ഡയസ്പോറ’ യുടെ ലോഗോ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.
സപ്തവർണ്ണങ്ങളിൽ തീർത്ത അക്ഷരങ്ങളും ബഹുവർണ്ണം വഹിച്ചു പോകുന്ന പ്രവാസത്തിന്റെ ആദ്യ യാത്രാ സംവിധാനമായ പത്തേമാരിയുമാണ് ലോഗോ രൂപകൽപന ചെയ്തിരിക്കുന്നുന്ന ആശയം.
വർണ്ണ,വർഗ്ഗ, രാഷ്ട്രീയ, വ്യത്യസമില്ലാതെ സകലമനുഷ്യരും ഹിന്ദികൾ എന്ന ഒരു ഒറ്റപ്പേരിൽ അറിയപ്പെടുന്ന പ്രവാസത്തിന്റെ സൗഹൃദം പുനരാവിഷ്കരിച്ചതാണ് ലോഗോ പങ്ക് വെക്കുന്ന സന്ദേശം.
കോഴിക്കോട് കടവ് റിസോർട്ടിൽ നടന്ന ‘റിയാദ് റൂട്ട്സ് റീ യൂണിയൻ’ എന്ന പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് ഡയസ്പോറ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്.
റിയാദ് ഡയസ്പോറയുടെ ചെയർമാൻ ഷകീബ് കൊളക്കാടൻ, ജനറൽ കൺവീനർ നാസർ കാരന്തൂർ,അഡ്വൈസറി ബോഡ് ചെയർമാൻ അഷ്റഫ് വേങ്ങാട്ട്, മുഖ്യരക്ഷാധികാരി അയൂബ് ഖാൻ, ട്രഷറർ ബാലചന്ദ്രൻ നായർ, ചീഫ് കോഓർഡിനേറ്റർ നൗഫൽ പാലക്കാടൻ, ഇവന്റ് കോഡിനേറ്റർ ഉബൈദ് എടവണ്ണ, സൗദി കോഡിനേറ്റർ ഷാജി ആലപ്പുഴ, വൈസ് ചെയർമാൻ ആൻഡ് മീഡിയ കൺവീനർ നാസർ കാരക്കുന്ന്, പബ്ലിക് റിലേഷൻ ഹെഡ് ബഷീർ പാങ്ങോട്, പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളായ ശിഹാബ് കൊട്ടുകാട്, അഷ്റഫ് താമരശ്ശേരി, ഫൗണ്ടിങ് ബോഡ് ഭാരവാഹികളായ ഡോ: സൂരജ് പാണയിൽ, ടി എം അഹമ്മദ് കോയ, എൻ. എം ശ്രീധരൻ, ബഷീർ മുസ്ലിയാരകത്ത്, സി. കെ ഹസ്സൻ കോയ, ഇസ്മായിൽ എരുമേലി, സലിം കളക്കര, മൊയ്തീൻകോയ കല്ലമ്പാറ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
![]()
