മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിറിൻ്റെ പുതിയ പുസ്തകമായ “ആഫ്രിക്കൻ ആകാശത്തിലെ ആ ഒറ്റ നക്ഷത്ര”ത്തിൻ്റെ പ്രകാശനം ആഗസ്റ്റ് 28 ബുധനാഴ്ച മലപ്പുറത്ത് നടക്കും.
ഹരിതം ബുക്സാണ് പ്രസാധകർ.കുന്നുമ്മൽ റൂബി ലോഞ്ചിൽ വൈകിട്ട് 3:30 ന് പി പി സുനിർ എം പി യാണ് പ്രകാശന കർമ്മം നിർവ്വഹിക്കുന്നത്.അഡ്വ കെ എൻ എ ഖാദർ, അജിത് കൊളാടി, ആലങ്കോട് ലീല കൃഷ്ണൻ,ഹരിതം ബുക്സ് എം ഡി പ്രതാപൻ തായ്യാട്ട്,വി മുസഫർ അഹമ്മദ്, വി പി ഷൗക്കത്തലി, പ്രദീപ് മേനോൻ, അഡ്വ കെ മോഹൻദാസ്,പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ,ഡോ. എസ് ഗോപു, ഉസ്മാൻ ഇരുമ്പുഴി,നീന ശബരിശ്, മുസാഫിർ എന്നിവർ പങ്കെടുക്കും.
![]()
