ചാവക്കാട് : നമ്മൾ ചാവക്കാട് സൗദി ചാപ്റ്റർ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് സൗദി ചാപ്റ്ററിന്റെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
ഫിദ റഹ്മാൻ, മുഹമ്മദ് സഫ്രാൻ എന്നിവർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. സൗദിയിൽ നിന്നും അർഹരായ വിദ്യാർത്ഥികൾക്ക് റിയാദിൽ നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് പുരസ്കാരങ്ങൾ നൽകും. സൗദി ചാപ്റ്റർ ജനറൽ സെക്രട്ടറി ആരിഫ് വൈശ്യംവീട്ടിൽ, ജീവകാരുണ്യ കൺവീനർ സിറാജുദ്ധീൻ മുഹമ്മദാലി, റഹ്മാൻ തിരുവത്ര, ഷെക്കീർ എം സി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
![]()
