മനാമ :യൂറോപ്പ്യന്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് ബിരുദം ലഭിച്ച ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവര്ത്തകന് സലാം മമ്പാട്ട്മൂലക്ക് മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഊഷ്മളമായ സ്വീകരണം നല്കി. എം.സി.എം.എ. പ്രസിഡന്റ് അസീസ് പേരാമ്പ്ര പൊന്നാടയണിയിച്ചു, നൗഷാദ് കണ്ണൂര്‍ പൂച്ചെണ്ടുകള്‍ നല്കി ആദരിച്ചു. ചടങ്ങില്‍ സെക്രട്ടറി അഷ്കര്‍ പൂഴിത്തല സ്വാഗതം പറഞ്ഞു. എം.സി.എം.ഏ ക്യാബിനറ്റ് മെമ്പര്‍മാരും, എക്സിക്യൂട്ടീവ് മെമ്പര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.
![]()
