ചെന്നൈ :നടൻ വിജയിയുടെ പാർട്ടി പതാക പുറത്തിറക്കി.ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. നടുക്ക് ഭാഗത്തായി നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട വാകപ്പൂവും വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്നവും ഉൾപ്പെടുന്നതാണ് പതാക.
ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് വിജയ് ആണ് പതാക പുറത്തിറക്കിയത്.
ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് ചടങ്ങിൽ പ്രഖ്യാപിച്ചു.
തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ചടങ്ങിൽ പങ്കെടുത്തത്. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയിയുടെ രാഷ്ട്രീയ യാത്രയിലെ ആദ്യ ചുവടുവയ്പായാണ് പതാക അനാച്ഛാദനം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്.
![]()
