റിയാദ് : റിയാദ് ഓഗസ്റ്റ് 15നു സ്വതന്ത്ര ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
കേക്ക് മുറിച്ചും ഗാനങ്ങൾ ആലപിച്ചും സ്വതന്ത്ര സന്ദേശങ്ങൾ കൈമാറിയും നടന്ന പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.കലാ സാമൂഹ്യ സാംസ്കാരിക സേവന രംഗത്തെ പ്രവർത്തനങ്ങൾക്ക് സലീം അര്ത്തിയിലിനും അസീസ് ആൻസിറിനും ആദരവ് നൽകി. കസവ് ചീഫ് കോഡിനേറ്റർ അമീർ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി നിസാം കായംകുളം ഉദ്ഘാടനം നിർവഹിച്ചു, സലിം അർത്തിയിൽ, അസീസ്ആൻസർ, റജുല മനാഫ്, ഫസീർ കണ്ണൂർ ഇവർ ആശംസകൾ നേർന്നു. ചടങ്ങിൽ മനാഫ് മണ്ണൂർ സ്വാഗതവും ഫൗസിയ നിസാം നന്ദിയും പ്രകാശിപ്പിച്ചു, അനസ് കണ്ണൂർ ദിൽഷാദ് കൊല്ലം നിഷാദ് തളിപ്പറമ്പ്, ഷാനു ഫസീർ, പാത്തു നിസാം, സെൻഹ, എന്നിവർ ഗാനങ്ങളാലപിച്ചു.കദീജ അമീർ, നുസൈബ നിഷാദ്, ബിലാൽനിസാം, നസീറ അസീസ്, സറീന ഫസീർ എന്നിവർ നേതൃത്വം നൽകി,
സെപ്റ്റംബർ 5 വ്യാഴാഴ്ച ഡി പാലസ് ഓഡിറ്റോറിയം ബത്ഹ യിൽ കസവ് സെലിബ്രേഷൻ വർണ ശബളമായ കലാ വിരുന്നോട് കൂടി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
![]()
