കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പാക്കിസ്ഥാൻ ഓക്സ്ഫോർഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ ബാലവേദി കുവൈറ്റ് വൈസ് പ്രസിഡൻ്റ് ബ്രയാൻ ബെൻസിൽ അദ്ധ്യക്ഷത വഹിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി എലിസബത്ത് തോമസ് (മാസ് മീഡിയ വിഭാഗം മേധാവി, ഐസിഎസ് കെ സീനിയർ) ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന സന്ദേശം ബാലവേദി ഫഹഹീൽ മേഖല ജോയിൻ സെക്രട്ടറി അനാമികാ സനൽ അവതരിപ്പിച്ചു. വയനാടിന് ഒരു കൈത്താങ്ങ് എന്ന പ്രവർത്തനത്തിന് ആരംഭം കുറിച്ചു.
ബാലവേദി അബ്ബാസിയ മേഖല പ്രസിഡൻറ് മാസ്റ്റർ അദ്വൈതും, ബാലവേദി സാൽമിയ മേഖല സെക്രട്ടറി ആതിഥയും എലിസബത്ത് തോമസിൽ നിന്ന് വഞ്ചിക ഏറ്റുവാങ്ങി.
കല കുവൈറ്റ് ജന. സെക്രട്ടറി സജി തോമസ് മാത്യു, പ്രസിഡൻ്റ് അനൂപ് മങ്ങാട്ട്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ ഹരിരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടകയ്ക്കുള്ള ഉപഹാരം ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കോഡിനേറ്റർ തോമസ് ശെൽവൻ കൈമാറി.
ബാലവേദി അബുഹലീഫ മേഖല സെക്രട്ടറി ആഗ്നസ് ഷൈൻ സ്വാഗത ആശംസിച്ച ചടങ്ങിന് അബ്ബാസിയ മേഖല ജോയിൻ്റ് സെക്രട്ടറി ശിവാനി ഷൈമേഷ് നന്ദി പറഞ്ഞു.
![]()
