ദമാം: സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ ഈ വര്‍ഷം നവംബറില്‍ അല്‍ കോബാര്‍ അല്‍ ഗൊസ്സൈബി ട്രെയിലാന്ഡില് വെച്ച് നവംബര്‍ മിസ്റ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പികുന്നു .ഗാനരംഗത്തെ സുപ്രസിദ്ധ കലാകാരന്മാരായ സയനോര ഫിലിപ്പ്, അന്‍വര്‍ സാദത്ത് എന്നിവര്‍ നേതൃത്വം നല്കുന്ന കലാസന്ധ്യയില്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ നിരവധി കലാകാരന്മാര് പങ്കെടുക്കും. രുചി വൈവിധ്യങ്ങള്‍ പ്രകടമാക്കുന്ന ഫുഡ്കോര്‍ട്ടും നവംബര്‍ മിസ്റ്റിന്റെ ഭാഗമാകും. ഇ.ആര് ഇവന്റിന്റെ ബാനറില്‍ കോബാര്‍ മേഖലയിലെ നവോദയ സാംസ്കാരിക വേദിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ നവോദയ കേന്ദ്ര എക്സിക്യൂട്ടിവ് ഹമീദ് മാണിക്കോത്ത് ആധ്യക്ഷത വഹിച്ചു. കേന്ദ്ര എക്സിക്യൂട്ടിവ് വിദ്യാധരന് കോയാടന്‍ സ്വാഗതം ആശംസിച്ചു. നവോദയ മുഖ്യ രക്ഷാധികാരി ബഷീര്‍ വരോട് ഉദ്ഘാടനം ചെയ്തു. മിസ്റ്റിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. നവോദയ രക്ഷാധികാരികള്‍ ആയ പവനന് മൂലക്കീല്‍, റഹീം മടത്തറ, രാജേഷ് ആനമങ്ങാട്, നവോദയ ആക്ടിംഗ് ജനറല്‍ സെക്രട്ടറി നൗഷാദ് അകോലത്ത്, കേന്ദ്ര കുടുബവേദി ആക്ടിംഗ് പ്രസിഡന്റ് സുരയ്യ ഹമീദ്, കൊബാര്‍ ഏരിയ സെക്രട്ടറി ടിഎന്‍ ഷബീര്‍, കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടിവ് നിഹാസ് കിളിമാനൂര്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാധരന് കോയാടന്‍ ചെയര്‍മാനും നിഹാസ് കിളിമാനൂര്‍ ജനറല്‍ കണ്‍വീനറും വൈസ് ചെയര്മാന്മാരായി ഹമീദ് മാണിക്കോത്ത്, സിദ്ദിഖ് കല്ലായി, മനോജ്, ഗോപകുമാര്‍, രശ്മി രാമചന്ദ്രന് എന്നിവരും ജോയിന്റ് കണ്‍വീനര്‍മാരായി ടിഎന്‍ ഷബീര്‍, ഷിജു ചാക്കോ, ട്രഷററായി മോഹന്‍ദാസ് കുന്നത്ത് എന്നിവരും വിവിധ സബ് കമ്മിറ്റികളും ഉള്‍പെടുന്ന സ്വാഗത സംഘം രൂപീകരിച്ചു.
![]()
