മനാമ :ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും ശിഹാബ് തങ്ങള്‍ അനുസ്മരണത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കെ എം സി സി ബഹ്റൈന്‍ 40 മത് സമൂഹ രക്തദാനക്യാമ്പ് ഓഗസ്റ്റ് 23 വെള്ളിയാഴ്ച സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിക്കുമെന്ന് കെ എം സി സി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹ്റൈന്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സമൂഹ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചക്ക് 1 മണി വരെ സല്‍മാനിയ മെഡിക്കല്‍ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
![]()
