മക്ക :മക്കയിലെ എയിംസ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോട് കൂടി 78 മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഹുസൈനിയയിലെ ഇസ്തിറഹയിൽ സംഘടിപ്പിച്ച പരിപാടി രാജ്യ സഭാ എം പി അഡ്വ.ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുമയ്യ സൈദ് അധ്യക്ഷ ആയ ചടങ്ങിൽ ജലീൽ കണ്ണൂർ സ്വാഗതം പറഞ്ഞു. സലിം കണ്ണനാകുഴി ആശംസകൾ നേർന്നു. ഫിറോസ് ബാബു നന്ദി പറഞ്ഞു.അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് ഉപഹാരം സുമയ്യ ടീച്ചറും ജാസ്മിന ടീച്ചറും ചേർന്ന് നൽകി. കുട്ടികളുടെ വിവിധ കലാ പരിപാടികൾ ചിത്ര രചന മത്സരം തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടി.താജുന്നിസ ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ പരിപാടികൾ നിയന്ത്രിച്ചു.
![]()
