തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പ് ലോക് സഭ തിരഞ്ഞെടുപ്പ് കഴിയും വരെ മാറ്റി വെക്കണമെന്ന ആവശ്യം തള്ളി ഹൈകമ്മാൻഡ്. സംസ്ഥാനത്ത് ഇന്ന് മുതൽ അംഗ്വത്ത വിതരണവും വോട്ടെടുപ്പും നടത്താൻ തീരുമാനം ആയി. ചേരി തിരിഞ്ഞു പോരാട്ടത്തിന് വഴിയൊരുക്കുമെന്നതിനാൽ ലോക്സഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന സംസ്ഥാന യൂത്ത് കൊണ്ഗ്രെസ്സ് നേതൃത്വത്തിന്റെ ആവശ്യം ദേശീയ നേതൃത്വവും രാഹുൽ ഗാന്ധിയും നിരാകരിച്ചതോടെ ശക്തമായ സംഘടന തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വഴിയൊരുങ്ങി. കെ പി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഡി സി സി പ്രസിഡന്റ്മാർ പാർലമെന്റ് അംഗങ്ങൾ അടക്കം നേതാക്കൾ തിരഞ്ഞെടുപ്പ് മാറ്റി വെക്കുന്ന ആവശ്യം ഡൽഹിയിൽ എത്തി നേതൃത്വത്തെ ബോധ്യപെടുത്താൻ ശ്രമിച്ചെങ്കിലും മാറ്റ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ മാറ്റി വെക്കാൻ പറ്റില്ല എന്ന നിലപാടിലേക്ക് ദേശീയ നേതൃത്വം എത്തുകയായിരുന്നു.
![]()
