പ്രവാചകന്മാരായ ഇബ്രാഹിം,ഇസ്മായില്‍ (അ) എന്നിവർ തങ്ങളുടെ ജീവിതത്തിൽ നേരിടേണ്ടി വന്ന പരീക്ഷണങ്ങളെ സഹനത്തോടെ ത്യാഗപൂർണ്ണമായി നേരിട്ടതിന്റെ ഓർമ്മ പുതുക്കലാണ് ബലി പെരുന്നാൾ.
തന്റെ സ്രാഷ്ടാവിനോട് കാണിച്ച അങ്ങേയറ്റത്തെ സമർപ്പണത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ കൂടിയാണ് ഇബ്രാഹിം പ്രവാചകന്റെ ജീവിതം.
ജീവിതത്തിൽ നേരിടേണ്ടി വന്ന ത്യാഗങ്ങളാണ് ഇബ്രാഹിം പ്രവാചകനെ ദൈവത്തിൻറെ പ്രിയപ്പെട്ടവനാക്കി പരിവർത്തിപ്പിച്ചത്.
സമാനതകളില്ലാത്ത ത്യാഗങ്ങൾ കൊണ്ട് ഇരു ലോകവും നേടിയെടുത്ത പരിശുദ്ധ ജീവിതത്തിന്റെ ഉടമയായിരുന്നു ഇബ്രാഹിം പ്രവാചകൻ.
ത്യാഗ സ്മരണകൾ ഉണർത്തുന്ന ബലിപെരുന്നാൾ നമുക്ക് മുന്നിൽ വന്ന് നിൽക്കുമ്പോൾ നാം എന്ത് ത്യാഗങ്ങളാണ് ജീവിതത്തിൽ ചെയ്തത് എന്ന് മാറ്റുരക്കാൻ കൂടിയുള്ള അവസരം കൂടിയാണ്.
വിശ്വാസത്തിന്റെയും, , ത്യാഗത്തിന്റെയും. മനക്കരുത്തിന്റെയും
സഹോദര്യത്തിന്റെയും വലിയ സന്ദേശമാണ് വലിയ പെരുന്നാൾ നൽകുന്നത്.
ജിസിസി ടൈംസ്ന്റെ എല്ലാ വായനക്കാർക്കും ബലി പെരുന്നാൾ ആശംസകൾ
![]()
