തായിഫ്: ഇന്ത്യയുടെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തായിഫ് സമസ്ത ഇസ്ലാമിക് സെന്റര്‍ രാഷ്ട്രരക്ഷാ സംഗമം സംഘടിപ്പിച്ചു.
“മതേതരത്വം ഇന്ത്യയുടെ മതം” എന്ന പ്രമേയത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.പ്രസിഡന്റ് സൈതലവി ഫൈസി അധ്യക്ഷത വഹിച്ചു. ഹറമൈന്‍ സോണ്‍ ചെയര്മാന് സയ്യിദ് ശക്കീര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി സലീം നിസാമി പ്രമേയ പ്രഭാഷണം നടത്തി. മുജീബ് കോട്ടക്കല്‍ (കെ എം സി സി ), അബ്ദുല്‍ അസീസ് റഹ്മാനി പെരിന്തല്‍മണ്ണ, സ്വാലിഹ് ഫൈസി കൂടത്തായി തുടങ്ങിയവര്‍ സംസാരിച്ചു. കുഞ്ഞി മുഹമ്മദ് മച്ചിങ്ങല്‍, ലത്തീഫ് ഫറോക്, ബഷീര്‍ താനൂര്‍, ജലീല്‍ കട്ടിലശ്ശേരി, അഷ്റഫ് താനാളൂര്‍, സലാം പുല്ലാളൂര്‍,ബാവ പെരിന്തല്‍മണ്ണ, അലി ഒറ്റപ്പാലം, യാസര്‍ കാരക്കുന്ന്, ബഷീര്‍ ചെര്‍പ്പുളശേരി, കോയ പൊന്നാട്, സക്കീര്‍ വടക്കാങ്ങര, ജലീല്‍ തോട്ടോളി, ഖാസിം ഹവിയ്യ തുടങ്ങിയവര്‍ നേതൃത്വം നല്കി. വയനാട് ദുരിത ബാധിതര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ജബ്ബാര്‍ കരുളായി ഖിറാഅത്ത് നടത്തിയ ചടങ്ങില്‍ അഹ്മദ് ഹുദവി സ്വാഗതവും അബ്ദു റഹിമാന്‍ കുട്ടി വടക്കഞ്ചേരി നന്ദിയും പറഞ്ഞു.
![]()
